പാറമടയിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കൊച്ചി: ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ലോറി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തു.

Top