ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ഇന്നു മുതല്‍ നിലവില്‍ വരുന്നു

ദുബായ്: ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ബുധനാഴ്ച നിലവില്‍ വരുന്നു.

പുതുക്കിയ സമയക്രമം അനുസരിച്ച് മെട്രോ റെഡ് ലൈനിലെ ആദ്യ സര്‍വീസ് പുലര്‍ച്ചെ അഞ്ചുമണിക്കും ഗ്രീന്‍ലൈനിലെ ആദ്യ സര്‍വീസ് അഞ്ചരയ്ക്കും ആരംഭിക്കും.

പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 12 മണി വരെയും വാരാന്ത്യത്തില്‍ രാത്രി ഒരു മണി വരെയും റെഡ്ഗ്രീന്‍ ലൈനുകളുടെ സര്‍വീസ് ഉണ്ടാകും.

ദുബായ് ട്രാം സര്‍വീസുകള്‍ രാവിലെ ആറരയ്ക്കുപകരം ആറുമണിക്ക് തുടങ്ങും.

പുതിയ സമയക്രമമനുസരിച്ച് വാരാന്ത്യ ദിനങ്ങളിലും സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

റെഡ്, ഗ്രീന്‍ ലൈനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി 12 മണി വരെയാണ് സര്‍വീസ് നടത്തുന്നത്.

ഈ ദിവസങ്ങളില്‍ ട്രാം സര്‍വീസ് പുലര്‍ച്ചെ ഒരു മണിക്ക് അവസാനിക്കുകയും ചെയ്യും.

വ്യാഴാഴ്ചകളില്‍ റെഡ്, ഗ്രീന്‍ ലൈനുകളും ട്രാം സര്‍വീസും പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും.

വെള്ളിയാഴ്ചകളില്‍ റെഡ്, ഗ്രീന്‍ ലൈനുകള്‍ രാവിലെ പത്തു മണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിവരെയും ട്രാം രാവിലെ ഒന്‍പതു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും ആകും സര്‍വീസുകള്‍ നടത്തുന്നത്.

ബുധനാഴ്ച മുതല്‍ എക്‌സ്പ്രസ് മെട്രോ സര്‍വീസുകള്‍ ആറുസ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

റാഷിദിയ്യ, റിഗ്ഗ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, യു.എ.ഇ. മണി എക്‌സ്‌ചേഞ്ച് എന്നീ സ്റ്റേഷനുകളില്‍നിന്നു കൂടി എക്‌സ്പ്രസ് മെട്രോ സേവനങ്ങള്‍ ലഭ്യമാകും.

Top