ആര്‍ടിജിഎസ് പണം കൈമാറ്റത്തിനുളള സമയപരിധി ഒന്നര മണിക്കൂര്‍ നീട്ടി

മുംബൈ: ആര്‍ടിജിഎസ് വഴിയുളള പണം കൈമാറ്റത്തിനുളള സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. ഒന്നര മണിക്കൂര്‍ കൂടിയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ പണം കൈമാറാം. നിലവില്‍ ഒന്‍പത് മുതല്‍ 4.30 വരെയാണ് സമയം.

കുറഞ്ഞത് രണ്ട് ലക്ഷം രൂപ മുതലുളള ഇടപാടുകളാണ് ആര്‍ടിജിഎസിലൂടെ നടത്താനാകുക. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് കൂടിയ പരിധി ഇല്ല.

Top