ഒരവസരം കൂടി നല്‍കി റോഡുമന്ത്രാലയം; ഫാസ്ടാഗ് പതിപ്പിക്കാന്‍ ഡിസംബര്‍ 15 വരെ സമയം

സംസ്ഥാത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തീയതി ഡിസംബര്‍ 15-ലേക്കു നീട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്താനുള്ള തിയ്യതിയാണ് നീട്ടിയത്.

പല കാരണങ്ങള്‍കൊണ്ടും വാഹന ഉടമകള്‍ ഫാസ്ടാഗ് ഒട്ടിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടത് കൊണ്ട് അതിനായി ഒരവസരംകൂടി നല്‍കുകയാണെന്നാണ് റോഡുമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

ടോള്‍ പ്ലാസകളില്‍ ഇരുവശങ്ങളിലും ഓരോ ലെയ്ന്‍ ഒഴികെ മറ്റെല്ലാ ലെയ്‌നുകളും ഫാസ്ടാഗ് ലെയ്ന്‍ ആക്കാനാണു തീരുമാനം. നീട്ടിയ സമയത്തിനുശേഷവും ഫാസ്ടാഗ് ഇല്ലാതെ ഈ ലെയ്‌നുകളില്‍ കയറുന്ന വാഹനങ്ങള്‍ ഇരട്ടി യൂസര്‍ഫീ നല്‍കേണ്ടിവരുന്നതായിരിക്കും.

Top