മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിൽ; കൊന്നത് 3 വളർത്തു മൃഗങ്ങളെ

മീനങ്ങാടി ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി. മൈലമ്പാടി പാമ്പുംകൊല്ലിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ആടിനെ പിടികൂടിയ സ്ഥലത്തായിരുന്നു വനം വകുപ്പ് കൂട് സ്ഥാപിച്ചത്. രാത്രി 8:30 ഓടെയാണ് കടുവ കൂട്ടിൽ കയറിയത്.

പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെയാണ് ഈ കടുവ പിടികൂടിയിട്ടുള്ളത്. പുല്ലുമല,അപ്പാട്, മൈലമ്പാടി പ്രദേശങ്ങളിൽ കണ്ട കടുവയാണ് ഇതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കടുവയെ സുൽത്താൻബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

Top