മൂന്നു ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചു, റാഖ തിരിച്ചുപിടിക്കാന്‍ പോരാട്ടം തുടര്‍ന്ന് സിറിയന്‍ സൈന്യം

അമ്മാന്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ സിറിയയിലെ പ്രഖ്യാപിത തലസ്ഥാനമായ റാഖ തിരിച്ചുപിടിക്കാന്‍ പോരാട്ടം തുടര്‍ന്ന് സിറിയന്‍ സൈന്യം.

സിറിയന്‍ സൈന്യം റാഖയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മൂന്നു ഗ്രാമങ്ങള്‍ പിടിച്ചടക്കി. സൈന്യത്തെ ഉദ്ധരിച്ച് ഷിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റാഖയുടെ കിഴക്കന്‍ മേഖലയിലെ മറ്റൊരു ഐഎസ് ശക്തികേന്ദ്രമായ മദന് രണ്ടു കിലോമീറ്റര്‍ അകലെ സൈന്യം എത്തിയതായാണ് വിവരം. റാഖയുടെ തെക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ നേരത്തെ സിറിയന്‍ സൈന്യം കീഴടക്കിയിരുന്നു.

2014 ഓഗസ്റ്റിലാണ് ഐഎസ് ഭീകരര്‍ റാഖ കീഴടക്കിയത്.

Top