മൂന്ന് ദിവസം നീണ്ട സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകരം നല്‍കിയിരുന്നു.

അതേസമയം നിലവിലെ പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും യോഗത്തില്‍ തുടരും. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും തീരുമാനം കൈക്കൊള്ളും.

ഇതിന് പുറമെ പാര്‍ട്ടീ കോണ്‍ഗ്രസിന്റെ വേദി സംബന്ധിച്ചും ഇന്ന് തീരുമാനം കൈക്കൊള്ളും. നിലവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തിലാകും പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക.

Top