മൂന്ന് ദിവസത്തെ സിപിഐഎംന്റെ കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും

സിപിഐഎംന്റെ കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തില്‍ കേന്ദ്ര കമ്മറ്റിയുടെ അജണ്ട നിശ്ചയിക്കാന്‍ പോളിറ്റ് ബ്യൂറോയുടെ യോഗം കഴിഞ്ഞദിവസം നടന്നിരുന്നു. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി പ്രാതിനിധ്യം വീണ്ടും ചര്‍ച്ചയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നേതൃത്വം തള്ളി.

പിബിയിലും, കേന്ദ്ര കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് ഏകോപന സമിതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയില്‍ ഉണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികള്‍, സഖ്യം എന്നീ വിഷയങ്ങളും സിസി ചര്‍ച്ച ചെയ്യും.

മിസോറാം ഒഴുകി മറ്റു നാല് സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് നിലവില്‍ പാര്‍ട്ടിയുടെ തീരുമാനം. പലസ്തീന്‍ സംഘര്‍ഷം, പൊതു രാഷ്ട്രീയ സാഹചര്യങ്ങള്‍, തെറ്റ് തിരുത്തല്‍ രേഖ ഉള്‍പ്പെടെ സംഘടന വിഷയങ്ങളും ചര്‍ച്ച ചെയ്യും.

Top