റഷ്യയില്‍ ബോംബ് ഭീഷണി, ഒരു ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു

മോസ്‌കോ: റഷ്യയില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണി.

തുടര്‍ന്ന് പ്രദേശത്ത് നിന്ന് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചു.

വെള്ളിയാഴ്ച 130 തവണയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഭീഷണിയെ തുടര്‍ന്നു ഷോപ്പിംഗ്മാള്‍, സ്‌കൂള്‍, റെല്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നീവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്.

അതേസമയം അധികൃതര്‍ നടത്തിയ പരിശോധനനയില്‍ സ്‌ഫോടക വസ്തുകള്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണിയേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Top