മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാമെന്ന ചിന്ത കോൺഗ്രസിലേക്കെത്തിച്ചു :പിഷാരടി

റ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് കോൺഗ്രസിലെത്തിയതെന്ന് രമേഷ് പിാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് പിഷാരടി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.

വരുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പിഷാരടി, എന്നാൽ ധർമജന് സീറ്റ് കൊടുത്താൽ വിജയിപ്പിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നും പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോൺഗ്രസ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇതെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ചിരി ഒരു വികസന പ്രവർത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോൺഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും പിഷാരടി പറഞ്ഞു.

 

 

 

 

 

 

Top