‘നേര്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹന്‍ലാലിന്റേതു മാത്രമായിരുന്നുവെങ്കില്‍ ഇക്കുറി മോഹന്‍ലാല്‍, പ്രിയാമണി, അനശ്വരാ രാജന്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍21-ന് പ്രദര്‍ശനത്തിനെത്തും.

കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേറ്റിക്കൊണ്ടാണ് നേര് ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വര്‍ണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗല്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കോടതി രംഗങ്ങള്‍ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരും പ്രധാന താരങ്ങളാണ്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് – വി.എസ്.വിനായക്. കലാസംവിധാനം – ബോബന്‍. കോസ്റ്റ്യൂം – ലിന്റാ ജീത്തു. മേക്കപ്പ് -അമല്‍ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സോണി.ജി.സോളമന്‍, എസ്.എ. ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍. ഫിനാന്‍സ് കണ്‍േ ട്രാളര്‍- മനോഹരന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍.

Top