മൂന്നാം തലമുറ ‘2018 പോര്‍ഷെ കയെന്‍’ മറയ്ക്ക് പുറത്ത് എത്തി

ര്‍മ്മന്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ 2018 കയെന്‍ പുറത്ത് എത്തി.

സെപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായാണ് കയെന്റെ പുതിയ പതിപ്പിനെ കാഴ്ചവെച്ചിരിക്കുന്നത്.

കാഴ്ചയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് മൂന്നാം തലമുറ പോര്‍ഷെ കയെന് ലഭിച്ചിരിക്കുന്നത്.

പുതിയ ചാസി സെറ്റപ്പും, അലൂമിനിയം ബോഡി ഘടനയും പുതിയ കയെന്റെ ഭാരം ഗണ്യമായി കുറച്ചിട്ടുണ്ട്.

കയെന്‍, കയെന്‍ എസ് എന്നീ രണ്ട് വേര്‍ഷനുകളിലാണ് പുതിയ പതിപ്പ് ലഭ്യമാവുക. ഇരു വേര്‍ഷനുകളും ഒരുങ്ങുന്നത് V 6 പെട്രോള്‍ എഞ്ചിനിലാണ്.

335 bhp കരുത്തും 450 Nm torque ഉം പരമാവധി ഉത്പാദപ്പിക്കുന്ന 3.0 ലിറ്റര്‍ V 6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് പോര്‍ഷെ കയെന്റെ പവര്‍ഹൗസ്.

പുതിയ കയെന്‍ എസില്‍ ഉള്‍പ്പെടുന്നത് 433 bhp കരുത്തും 550 Nm torque ഉം ഏകുന്ന 2.9 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V 6 എഞ്ചിനാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു വേര്‍ഷനിലും പോര്‍ഷെ ലഭ്യമാക്കുന്നത്.

ഫോര്‍വീല്‍ഡൈവില്‍ ഒരുങ്ങുന്ന പോര്‍ഷെ കയെനില്‍ ഓണ്‍റോഡ്, മഡ്, ഗ്രാവല്‍, സാന്‍ഡ്, റോക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകളാണ് ലഭ്യമാകുന്നതും.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോര്‍ഷെ കയെന് വേണ്ടത് 6.2 സെക്കന്‍ഡാണ്. മണിക്കൂറില്‍ 245 കിലോമീറ്റാറാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

അതേസമയം, 5.2 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പോര്‍ഷെ കയെന്‍ എസ് കൈവരിക്കും.മണിക്കൂറില്‍ 265 കിലോമീറ്ററാണ് കയെന്‍ എസിന്റെ ഉയര്‍ന്ന വേഗത.

2002 ല്‍ അവതരിച്ച കയെന്‍ എസ്‌യുവിയുടെ 760,000 യൂണിറ്റുകളെയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇതുവരെയും വിപണിയില്‍ വിറ്റത്.

Top