ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കള്ളനും പൊലീസും കളി അവസാനിപ്പിക്കണം; രമേശ് ചെന്നിത്തല

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവര്‍ണര്‍. പ്രതിഷേധം ഗവര്‍ണര്‍ക്കെതിരെയായപ്പോള്‍ വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തനിക്കെതിരെ തിരിയുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഗവര്‍ണര്‍ക്കെതിരെ നടക്കുന്നത് നാടകം മാത്രം. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്. ഇരുവരും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തില്‍ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചര്‍ച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേര്‍ന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. സംസ്ഥാനത്ത് ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ നിലവാരം വിട്ട് പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top