‘ദി ടെര്‍മിനേറ്ററി’ ന്റെ നെറ്റ്ഫ്‌ലിക്‌സ് ഷോ; ട്രെയ്ലര്‍ പുറത്ത് വന്നു

യന്‍സ് ഫിക്ഷന്‍ ഫ്രാഞ്ചൈസി ‘ദി ടെര്‍മിനേറ്ററി’ ന്റെ നെറ്റ്ഫ്‌ലിക്‌സ് ഷോ വരുന്നു. സീരീസിന്റെ ട്രെയ്ലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തു വിട്ടിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ഗ്രീക്ക്ഡ് വീക്കിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പുതിയ ഷോ ഒരു ആനിമേ സീരീസ് ആണ് ഇത്.

‘ഗോസ്റ്റ് ഇന്‍ ദി ഷെല്‍’ സീരീസിന്റെ നിര്‍മ്മാതാക്കളായ പ്രൊഡക്ഷന്‍ ഐജിയാണ് പുതിയ സീരീസും നിര്‍മ്മിക്കുന്നത്. ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസി ആദ്യമായാണ് അനിമേഷന്‍ രൂപത്തില്‍ എത്തുന്നത്. എട്ട് എപ്പിസോഡുകളിലായിരിക്കും സീരീസ്.

മാറ്റ്സണ്‍ ടോംലിന്‍ ആണ് ഷോയുടെ തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് എലിസണ്‍, ഡാന ഗോള്‍ഡ്ബെര്‍ഗ്, സ്‌കൈഡാന്‍സിലെ ഡോണ്‍ ഗ്രെഞ്ചര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. മസാഷി കുഡോ ആണ് സംവിധാനം.

Top