വിപണി കീഴടക്കി 10.or D : ‍1 ; ആമസോണിൽ മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ്

Tener smartphone

വിപണിയിൽ തരംഗം സൃഷ്ടിച്ച് 10.or D.ഫോൺ. കുറഞ്ഞ വിലയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉൾപ്പെടുത്തി വിപണിയിൽ അവതരിപിച്ച ഫോണിന് ആമസോണില്‍ മിനിറ്റുകൊണ്ട് ഏകദേശം 300,000 ബുക്കിംഗ് ആണ് നടന്നത്. 4999 രൂപമുതല്‍ 5999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയുള്ള ഈ ഫോണ്‍ 1.4GHz സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം എന്നിങ്ങനെ രണ്ടു മോഡലുകളാണ് എത്തുന്നത്. ആന്‍ഡ്രോയിഡ് 7.1.2 നുഗഡ്ഡിലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത്.

13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . ഒറ്റചാര്‍ജില്‍ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

Top