അമ്പലവും പള്ളിയും ചര്‍ച്ചും ഞങ്ങള്‍ക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്; നടന്‍ സുബീഷ് സുധി

തിരുവനന്തപുരം: ക്ഷേത്ര പരിപാടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന ജാതിവിവേചനം നേരിട്ട സംഭവത്തില്‍ വളരെയദികം ദു:ഖമുണ്ടെന്ന് നടന്‍ സുബീഷ് സുധി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അമ്പലത്തില്‍ നിന്ന് താങ്കള്‍ക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ഞാന്‍ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി താന്‍ പോകില്ലെന്നും സുബീഷ് സുധി കൂട്ടിച്ചേര്‍ത്തു.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തി നടന്ന ഉദ്ഘാടനത്തില്‍ പൂജാരിമാരാണ് ആദ്യം നിലവിളക്ക് കൊളുത്തിയത്. തുടര്‍ന്ന് ദീപം മന്ത്രിക്ക് കൈമാറാന്‍ പൂജാരി ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്തുവെച്ചു. മന്ത്രി ദീപം എടുക്കാന്‍ തയ്യാറായില്ല. ഇതോടെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന്‍ തയ്യാറായില്ല. പിന്നീട് മന്ത്രി നടത്തിയ പ്രസംഗത്തില്‍ ചെറുപ്പം തൊട്ട് അനുഭവിച്ച ജാതി വിവേചനത്തെക്കുറിച്ച് പറഞ്ഞു. അതുകൊണ്ടാണ് ദീപം നിലത്തുനിന്നെടുത്തു കൊളുത്താന്‍ തയ്യാറാവാതിരുന്നതെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കി. പൂജാരിയില്‍നിന്നുണ്ടായ ഈ പെരുമാറ്റത്തെ എം.എല്‍.എ.യും വിമര്‍ശിച്ചു. അതേസമയം, ക്ഷേത്രഭരണസമിതിയുടെ ചെയര്‍മാന്‍ ഇക്കാര്യത്തെപ്പറ്റി അറിയില്ലെന്നാണ് പ്രതികരിച്ചത്.

Top