മരക്കാർ സിനിമയിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്ത്

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ  അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ വീഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘കണ്ണിൽ എന്റെ ഗാനം’ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ശ്വേത മോഹ, സിയ ഉൾ ഹബ് എന്നിവർ ചേർന്നാണ്. റോണി റാഫേൽ ഈണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനുമാണ് വിഡിയോയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റെണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മോഹൻലാൽ, മഞ്ജു വാരിയർ, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് ,സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ് , മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

 

Top