ഡാർക്ക് കോമഡി ചിത്രം ‘ഡാർലിംഗ്‌സിന്റെ’ ടീസർ പുറത്ത്

ലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്കൊപ്പം മലയാളി താരം റോഷനും പ്രധാന കഥാപാത്രമാകുന്ന ഡാർക്ക് കോമഡി ചിത്രം ഡാർലിംഗ്‌സിന്റെ ടീസർ പുറത്തെത്തി. അസാധാരണമായ ജീവിത സാഹചര്യങ്ങളിൽ ധൈര്യവും സ്നേഹവും കണ്ടെത്തി മുംബൈ നഗരത്തിൽ തങ്ങളുടെ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന അമ്മയുടെയും മകളുടെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീൻ ആണ്. ആലിയ ഒരു തവളയുടെയും തേളിന്റെയും കഥ പറയുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്. ചിത്രത്തിൽ ഷെഫാലി ഷാ ആണ് ആലിയയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ശർമ്മ ആലിയയുടെ ഭർത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനയത്തിന് പുറമെ ആലിയയുടെ നിർമ്മാതാവായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഡാർലിംഗ്സ്. ആലിയയുടെ പ്രൊഡക്ഷൻ കമ്പനിയായ എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചത്രത്തിന്റെ നിർമ്മാണം. ഓഗസ്റ്റ് 5ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

 

Top