രജനികാന്ത് – ശങ്കര്‍ ചിത്രം ‘2.0’ ; സിനിമയുടെ ടീസർ ചോർന്നുവെന്ന് റിപ്പോർട്ട്

2.0 rejani movie

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 യുടെ ടീസർ ചോർന്നുവെന്ന് റിപ്പോർട്ട്. ബിഹൈൻഡ് വുഡ്‌സാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എമി ജാക്സണും അക്ഷയ് കുമാറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണ്. ടീസർ ചോർന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല.

Top