ശിവകാര്‍ത്തികേയന്‍ ചിത്രം അയലാന്റെ ടീസര്‍ പുറത്ത് വന്നു

ശിവകാര്‍ത്തികേയന്റെ സയന്‍സ് ഫിക്ഷനായ അയലാന്റെ ടീസര്‍ പുറത്ത് വന്നു. ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് നിരവ് ഷായ് ആണ്. എന്തായാലു അയലാന്‍ രസിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിരിപ്പിക്കുന്നതും മാസുമാണ് അയലാനിലെ ഏലിയന്‍. ശിവകാര്‍ത്തികേയനും നിറഞ്ഞാടുന്നതായിരിക്കും അയലാനെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്. സായ് പല്ലവിയാണ് നായികയാകുന്നത്. കമല്‍ഹാസന്റെ രാജ് കമലാണ് ചിത്രം നിര്‍മിക്കുന്നത്.

Top