ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ ഒന്നിക്കുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ് ‘എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ് ‘എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലുലുവില്‍ നടന്ന ഗംഭീരമായ ചടങ്ങിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്‌സില്‍ സിബിയായി ഷെയ്‌നും ശോശയായി മഹിമയും എത്തുന്നു. ബാബുരാജിന്റെയും ഷെയ്‌നിന്റെയും രസകരമായ ഡയലോഗുകളിലൂടെ കടന്നു പോകുന്ന ടീസര്‍ ചിത്രം നര്‍മ്മരസ പ്രാധാന്യത്തോടുകൂടി ഒരുക്കുന്ന ഒരു ലൗവ് സ്റ്റോറി ആണെന്നാണ് സൂചന. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

മലയാള സിനിമയില്‍ നിര്‍മ്മാണം, അഭിനയം എന്നീ മേഖലകളില്‍ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും’ ലിറ്റില്‍ ഹാര്‍ട്‌സ്’ ശ്രദ്ധേയമാണ്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവില്‍ പ്രേക്ഷക പ്രശംസ നേടിയ, അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ മെമ്പര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തില്‍. ബാബുരാജ്, ഷമ്മി തിലകന്‍,ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, ജോണ്‍ കൈപ്പള്ളി ,എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍. ബിജു മേനോന്‍ റോഷന്‍ മാത്യു ചിത്രം ഒരു തെക്കന്‍ തല്ല് കേസ്, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു. ക്യാമറ ലുക്ക് ജോസ്. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഹെഡ് അനിറ്റാരാജ് കപില്‍.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. അസോസിയേറ്റ് ഡയറക്ടര്‍ ദിപില്‍ദേവ്,മന്‍സൂര്‍ റഷീദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, ആര്‍ട്ട് അരുണ്‍ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റര്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.സ്റ്റില്‍സ് അനീഷ് ബാബു, ഡിസൈന്‍സ് ഏസ്ത്തറ്റിക് കുഞ്ഞമ്മ. തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top