നിഖില്‍ സിദ്ധാർഥ് ചിത്രം ‘കാര്‍ത്തികേയ-2 ‘ ന്റെ ടീസര്‍ പുറത്തിറങ്ങി

നിഖില്‍ സിദ്ധാർത്ഥിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ-2 ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേര്‍ ആണ്. മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാര്‍ത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.

Top