രജനികാന്തിന്റെ സ്‌റ്റൈലന്‍ എന്‍ട്രി വീണ്ടും; ലാല്‍ സലാമിന്റെ ടീസര്‍ പുറത്തുവിട്ടു

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ചിത്രത്തില്‍ മൊയ്ദീന്‍ ഭായ് ആയിയാണ് രജനികാന്ത് എത്തുന്നത്.ലാല്‍ സലാം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ക്രിക്കറ്റാണ് പ്രമേയമെങ്കിലും അതിലുപരി ചില വിഷയങ്ങളും ചിത്രത്തില്‍ സംസാരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. വിഷ്ണും വിശാലും വിക്രാന്ത് സന്തോഷും ടീസറില്‍ നേര്‍ക്കുനേര്‍ പോരാടുന്നു. വ്യത്യസ്ത ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന രജനികാന്തിനെയും ടീസറില്‍ കാണാം.

രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്മാനും.ധനുഷ് നായകനായി ‘3’ഉം ‘എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്’, സിനിമാ വീരന്‍ എന്നിവയും സംവിധാനം ചെയ്ത ഐശ്വര്യ രജനികാന്ത് ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. തിരക്കഥയും ഐശ്വര്യയുടേതാണ്. ‘ലാല്‍ സലാം’ 2024 പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മിക്കുമ്പോള്‍ വിഷ്ണു വിശാലിനും വിക്രാന്തിനുമൊപ്പം നിരോഷയും മറ്റൊരു പ്രധാന കഥാപാത്രമായുണ്ട്.

Top