പൂര്‍ണമായും ഇരുള ഭാഷയില്‍ ചിത്രീകരിച്ച ‘ധബാരി ക്യുരുവി’യിലെ ടീസര്‍ പുറത്തുവന്നു

പ്രിയനന്ദനന്‍ ഒരുക്കിയ ‘ധബാരി ക്യുരുവി’യിലെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പൂര്‍ണമായും ഇരുള ഭാഷയിലാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നത്.

മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണന്‍, മുരുകന്‍, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യും

കഥ, സംവിധാനം: പ്രിയനന്ദനന്‍, നിര്‍മ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വല്‍ മാജിക് ,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനന്‍, കുപ്പുസ്വാമി മരുതന്‍, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടന്‍, സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: നൂറ വരിക്കോടന്‍.

Top