ഐപിഎല്‍ 2023: കിരീടം നിലനിര്‍ത്താന്‍ ഗുജറാത്ത്, തിരികെ പിടിക്കാന്‍ രാജസ്ഥാന്‍

മാർച്ച് 31 ന് തുടക്കമാകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് പതിനാറാം സീസണെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. കോവിഡ് കാരണമുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎൽ പഴയ ഫോർമാറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഇതിനൊപ്പം പുതിയ നിയമങ്ങളും വരുന്നതോടെ പോരാട്ടവും കളിയാവേശവും മുറുകും.

ഈ ഐപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷമിട്ടാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും മൈതാനത്തിറങ്ങുക. ഇരു ടീമുകളും അതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്. ഐപിഎല്ലിലെ നിർണായക ശക്തികളായി മാറുന്ന രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളെ വിലയിരുത്താം.

Top