രാക്ഷസന്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു; ഒപ്പം വിഷ്ണുവും അമലയും

മിഴില്‍ കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു രാക്ഷസന്‍. സൈക്കോ ത്രില്ലര്‍ സിനിമയിലെ വിഷ്ണു വിശാലിന്റേയും അമല പോളിന്റേയും പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ രാക്ഷസന്റെ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാനി നായകവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രം ജേഴ്സിയുടെ തമിഴ് റീമേക്കിലാണ് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നതെന്ന് അറിയുന്നു. നാനിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജേഴ്സി. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്.

ബാഹുബലി സീരിസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ റാണ ദഗുപതിയാണ് ജേഴ്സിയുടെ തമിഴ് റീമേക്കാവകാശം സ്വന്തമാക്കിയിരുന്നത്. റാണാ ദഗുപതിക്കൊപ്പം അടുത്തിടെ ഹാത്തി മേരാ സാത്തി എന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍ അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് ജേഴ്സി തമിഴ് റീമേക്കില്‍ വിഷ്ണു വിശാല്‍ നായകനാവുളള കാരണമെന്ന് അറിയുന്നു. കൂടാതെ മുന്‍ പ്രൊഫഷണല്‍ ക്രിക്കറ്ററായി അനുഭവപരിചയമുളള താരം കൂടിയാണ് വിഷ്ണു. ജീവ എന്ന തന്റെ മുന്‍ചിത്രത്തിലും ക്രിക്കറ്ററുടെ റോളില്‍ നടന്‍ അഭിനയിച്ചിരുന്നു.

Top