മെസ്സിയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുന്‍ താരം

juan sebastian veron

ര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം ലെയോണല്‍ മെസ്സിയെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുന്‍താരം ജുവാന്‍ സെബാസ്റ്റ്യന്‍ വെറോണ്‍. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട അര്‍ജന്റീന ടീമിനെ വിമര്‍ശിക്കുകയായിരുന്നു ജുവാന്‍.

മെസ്സിയെ അമിതമായി ആശ്രയിക്കുന്ന രീതി ടീം അവസാനിപ്പിക്കണമെന്നും ടോട്ടനത്തിന്റെ മൗറീസിയോ പൊച്ചെറ്റീനോയെ അര്‍ജന്റീനയുടെ പുതിയ കോച്ചായി നിയമിക്കണമെന്നും വെറോണ്‍ പറഞ്ഞു.

ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായ അര്‍ജന്റീന കോച്ച് ജോര്‍ജ് സാംപോളിയെ ടീം പുറത്താക്കിയിരുന്നു.

Top