തലശേരിയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

arrest

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ചൊക്ലി പന്ന്യന്നൂര്‍ കരിഞ്ഞപറമ്പത്ത് വിജയകുമാറിനെ(46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Top