കാട്ടാനയെ മയക്കുവെടി വെക്കുന്ന ദൗത്യം അവസാനിച്ചു, നാളെ പുലർച്ചെ വീണ്ടും ആരംഭിക്കും

 മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കുന്ന ദൗത്യം അവസാനിച്ചു. നാളെ പുലർച്ചെ അഞ്ചരയോടെ ദൗത്യം ആരംഭിക്കും. മൂടൽമഞ്ഞുണ്ടായിരുന്നതിനാൽ ഇന്ന് ആനയെ മയക്കുവെടി വച്ചെങ്കിലും കൊണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരും. ഡ്രോൺ നീരീക്ഷണം വളരെ ഉപയോഗപ്രദമായിരുന്നു. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിച്ചത്. രാത്രിയിലേക്ക് 13 ടീമുകളെ വിന്യസിപ്പിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ ആന എത്താതെ നോക്കണം അല്ലെങ്കിൽ കോളനിയിലെ താമസക്കാരുടെ ജീവന് ഭീഷണിയാകുമെന്നും വനംവകുപ്പ് അറിയിച്ചു.

Top