തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണം: തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ചീഫ് സെക്രട്ടറി തല ചര്‍ച്ചയിലാണ് തമിഴ്‌നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ആണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ,കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. മതിയായ സൗകര്യം കേരളം ഉറപ്പു നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. സേലം സ്വദേശിയായ പെണ്‍കുട്ടി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചതും, തീര്‍ത്ഥാടകര്‍ മണിക്കൂറുകള്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നതും തമിഴ്‌നാട്ടില്‍ ചര്‍ച്ച ആയിരുന്നു . ഇതിന്റെ പശ്ചാതലത്തിലാണ് സ്റ്റാലിന്റെ ഇടപെടല്‍.

Top