തമിഴ് ഭാഷ മനോഹരം; തമിഴ് ജനത വ്യത്യസ്തര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: തമിഴ് ഭാഷയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഊര്‍ജസ്വലമായ ഒരു സംസ്‌കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയില്‍ ആത്മപ്രകാശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മഹാബലിപുരത്ത് നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കിടെ രചിച്ച ഹിന്ദി കവിതയുടെ തമിഴ് പരിഭാഷ കഴിഞ്ഞദിവസം മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

തമിഴ് സിനിമാ നിര്‍മാതാവ് ധനഞ്ജയന്‍,നടന്‍ വിവേക് തുടങ്ങി നിരവധിയാളുകളാണ് കവിതയുടെ തമിഴ്പരിഭാഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഇതില്‍ ധനഞ്ജയന്റെ അഭിനന്ദനത്തിനുള്ള മറുപടിയായാണ് മോദി ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്.

Top