ആഗസ്റ്റ് 31നകം അഫ്ഗാനില്‍ നിന്ന് പിന്മാറണം; അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം

കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യവും സഖ്യവും ആഗസ്റ്റ് 31നകം പൂര്‍ണമായും പിന്‍മാറിയിരിക്കണമെന്ന് താലിബാന്റെ അന്ത്യശാസനം. സേന പിന്മാറ്റം നടത്തിയില്ലെങ്കില്‍ യു എസ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ ഞങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കും,’ താലിബാന്‍ പ്രതിനിധി സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

അഫ്ഗാനിസ്താനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാന ഘട്ടത്തിലാണ്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അഭയാര്‍ത്ഥികളെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും. ഇതിനിടയിലാണ് താലിബാന്റെ മുന്നറിയിപ്പ്.

അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Top