അഫ്ഗാനില്‍ ഹിന്ദുക്കളും സിഖുകാരും സുരക്ഷിതരാണെന്ന് താലിബാന്റെ ഉറപ്പ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുക്കാരും സുരക്ഷിതരായിരിക്കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതായി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ. താലിബാന്‍ നേതാക്കള്‍ കാബൂളിലെ കര്‍തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്ന 76 സെക്കന്റ് വീഡിയോ പങ്കുവെച്ചായിരുന്നു മഞ്ജീന്ദര്‍ സിംഗിന്റെ ട്വീറ്റ്.

കാബൂള്‍ ഗുരുദ്വാര പ്രസിഡന്റുമായി ഇതുസംബന്ധിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഗുരുദ്വാരയില്‍ അഭയം തേടിയ ഹിന്ദുക്കളും സിഖുകാരും ഭയപ്പെടേണ്ടെന്നും ജീവനും സ്വത്തിനും സുരക്ഷ ലഭിക്കുമെന്നും താലിബാന്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയെന്നും മഞ്ജീന്ദര്‍ സിംഗ് ട്വീറ്റില്‍ പറയുന്നു.

https://twitter.com/mssirsa/status/1428032650262978560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1428032650262978560%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fnewsroom%2Fnational%2Ftaliban-assures-safety-of-hindus-and-sikhs-in-afghanistan-56999

കാബൂളിലെ ഗുരുദ്വാരയില്‍ ഏകദേശം 200 സിഖുകാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

Top