പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന ഫത്‌വ പുറപ്പെടുവിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന ഫത്‌വ പുറപ്പെടുവിച്ച് താലിബാന്‍. ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കാണ് താലിബാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം ഇത്തരം വിദ്യാഭ്യാസമാണെന്നാണ് താലിബാന്റെ വിശദീകരണം.

രണ്ടു വിഭാഗക്കാര്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. സര്‍വകലാശാല അദ്ധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫത്‌വ പുറപ്പെടുവിച്ചത്.

അഫ്ഗാനിസ്താനില്‍ നിലവില്‍ ആണ്‍കുട്ടികുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവിധാനവും വെവ്വേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്. അതേസമയം പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് വനിതാ അദ്ധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസമില്ല.

Top