അണ്‍ലോക്ക് നാല്; താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി നിയന്ത്രണങ്ങളോടെ തുറക്കും

ആഗ്ര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കും. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്നുകൊടുക്കാനുള്ള തീരുമാനം.

ദിവസം 5000 പേരെ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ താജില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. ആഗ്ര കോട്ടയില്‍ 2500 പേര്‍ക്ക് മാത്രമേ പ്രതിദിനം സന്ദര്‍ശനാനുമതിയുള്ളൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രോണിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ നല്‍കുക. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നീ വ്യവസ്ഥകളും സന്ദര്‍ശകര്‍ പാലിയ്ക്കണം. ഫോട്ടോ എടുക്കുന്നതിനുള്‍പ്പടെ ശക്തമായ മാനദണ്ഡങ്ങളും സന്ദര്‍ശകര്‍ പാലിയ്ക്കേണ്ടിവരും.

Top