പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിയേക്കും. 20ന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ഉണ്ടാകൂ. 17 നാണ് എല്‍ഡിഎഫ് യോഗം ചേരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് എത്ര മന്ത്രിമാര്‍ വേണം, ഓരോ എംഎല്‍എമാര്‍ വീതമുള്ള ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഏത് രീതിയില്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉഭയകക്ഷി യോഗങ്ങളില്‍ ചര്‍ച്ചയാകും. പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി വന്നതോടുകൂടി സിപിഎമ്മിനും സിപിഐക്കും മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടുവീഴ്ച വേണ്ടി വന്നേക്കാം.

Top