പൊലീസുകാർക്കെതിരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ പ്രതി കാക്കനാട് വെച്ച് അറസ്റ്റിൽ

കൊച്ചി: കുരുമുളക് സ്‌പ്രേ തളിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലാരിവട്ടം മണപ്പുറക്കല്‍ മിൽകി സദേഖിനെയാണ് പൊലീസ് പിടികൂടിയത്. പാലാരിവട്ടത്ത് വെച്ച് പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു സംഭവം.

ഈ മാസം ഒന്നിന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതി സഞ്ചരിച്ച കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ പൊലീസിന്റെ മുഖത്ത് തെളിച്ച് രക്ഷപ്പെട്ടു. പിന്നീട് കാക്കനാട് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Top