ആക്രമണ കാരണം ആബെയോടുള്ള അസംതൃപ്തികൊണ്ടെന്ന് പ്രതി

പ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടുള്ള അസംതൃപ്തികൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പൊതുപരിപാടിയ്ക്കിടെ ഇന്നു രാവിലെ 11.30 ഓടെയാണ് ആബെയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. രണ്ടുതവണ വെടിയേറ്റ ആബെ ചികിത്സയിലിരിക്കെ അന്തരിച്ചു.

ജപ്പാനീസ് മാരിടൈം സെല്‍ഫ്-ഡിഫന്‍സ് ഫോഴ്‌സിലെ മുന്‍ അംഗമായ ടെറ്റ്‌സുയ യാമഗാമി എന്ന 41-കാരനാണ് ആബെയെ ആക്രമിച്ചത്. സ്വന്തമായി നിര്‍മിച്ച തോക്കുപയോഗിച്ചായിരുന്നു ആക്രമണം. നരാ പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന് പുറത്ത് പ്രചാരണപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയ കിഷിഡ ആക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രീയബന്ധിയായ ആക്രമണങ്ങള്‍ പൊതുവേ കുറവുള്ളതിനാലും തോക്കുകളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം ഉള്ളതിനാലും കൊലപാതകം ലോകമെമ്പാടും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Top