തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

തെരഞ്ഞെടുപ്പ് ബോണ്ട് കേസില്‍ സുപ്രിം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്.

പണം നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളില്‍ നിന്ന് 1,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാവുന്നതാണ് പദ്ധതി.

Top