പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കും

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ആണ് ഇന്നും വാദം കേള്‍ക്കുക. നിയമ ഭേദഗതിക്ക് ശേഷം എത്ര പേര്‍ക്ക് പൗരത്വ ആനുകൂല്യം ലഭിച്ചുവെന്നതിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് കൈമാറും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാകും കേന്ദ്ര സര്‍ക്കാര്‍ നടപടി. 1966-ന് മുന്‍പ് രാജ്യത്തേക്ക് വന്നവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടോയെന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കും. സ്വന്തം രാജ്യത്ത് പരിഗണനയില്ലാത്ത പ്രവാചകന്‍ എന്ന പ്രയോഗത്തില്‍ പ്രവാചകന്‍ എന്നതിന് പകരം പൗരന്‍ എന്നുപയോഗിക്കണം. അപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ആഘാതം മനസിലാകുകയെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദം.

Top