പേവിഷ വാക്സീന്‍റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കണം,ഹർജി സുപ്രീംകോടതി പരിഗണിക്കും

ദില്ലി : കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പേവിഷ വാക്സീൻറെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മലയാളിയായ സാബു സ്റ്റീഫൻ ഹർജി സമർപ്പിച്ചത്. നായയുടെ കടിയേറ്റവർക്ക് പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്നങ്ങളുണ്ടായത് സാബു സ്റ്റീഫൻറെ അഭിഭാഷകനായ വി.കെ. ബിജു പരാമർശിച്ചതിന് പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹർജി ഉടൻ പരിഗണിക്കാൻ തീരുമാനിച്ചത്.

കേരളത്തിൽ 5 വർഷത്തിനിടെ പത്ത് ലക്ഷം തെരുവു നായ ആക്രമണങ്ങളുണ്ടായെന്നും സംസ്ഥാനം ഡോഗ്സ് ഓൺ കൺട്രിയായി എന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. തെരുവു നായ വിഷയത്തിൽ പഠനം നടത്താൻ നിയോഗിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷനിൽ നിന്നും റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്

Top