ഇ.ഡിയുടെ വിശാലാധികാരം ശരിവച്ച് സുപ്രീംകോടതി

ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇ.ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി ഇഡിക്ക് ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് ഇ ഡിയ്ക്ക് പോകാം.

ജസ്റ്റിസ് എ എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്. പി എം എല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. കാര്‍ത്തി ചിദംബരം, മഹബൂബ മുഫ്തി തുടങ്ങിയവരുടേത് അടക്കമാണ് ഹര്‍ജികള്‍.

Top