ഈ മാസം 20 വരെ സുബൈറിനെതിരെ നടപടി തടഞ്ഞ് സുപ്രിംകോടതി

ൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ 20 വരെ ഒരു നടപടിയും പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവ്. സുബൈറിന്റെ ജാമ്യാപേക്ഷയിൽ യു.പി പൊലീസിനോടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2018ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ലഖിംപൂർഖേരി, മുസഫർനഗർ, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ബുധനാഴ്ച വരെ നടപടിയെടുക്കരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എ.എസ് ബൊപണ്ണ എന്നിവരാണ് ഉത്തരവിട്ടത്. ഹരജി ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷക വൃന്ദ ഗ്രോവറിന്റെ ആവശ്യത്തെ തുടർന്നാണ് കോടതി കേസ് പരിഗണിക്കാൻ വച്ച ബുധനാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് അറിയിച്ചിരിക്കുന്നത്.

Top