ബില്‍ക്കിസ് ബാനു കേസ്; നഷ്ടപരിഹാരത്തുക രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍ക്കിസ് ബാനുവിന് നല്‍കേണ്ട നഷ്ടപരിഹാര തുക രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നല്‍കിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും തൊഴിലും താമസ സൗകര്യവും നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് കോടതി ഉത്തരവുണ്ടായിട്ടും ഇത്രയും നാളായി നഷ്ടപരിഹാര തുക നല്‍കാതിരുന്നതെന്നും രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

ഉത്തവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീം കോടതി രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുക ബില്‍ക്കിസ് ബാനുവിന് നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു.

നീണ്ട 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ബില്‍ക്കിസ് ബാനുവിന് സുപ്രീം കോടതിയില്‍നിന്ന് അനുകൂലമായ വിധി നേടിയെടുക്കാനായത്.

Top