ജസ്റ്റിസ് പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഹൈക്കോടതി ജസ്റ്റിസ് പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം ആരംഭിച്ചു.

ചേംബറില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി എന്ന മാവേലിക്കര സി ഐയുടെ പരാതിയിന്മേലാണ് നടപടി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഇതിനെത്തുടര്‍ന്ന്, അന്വേഷണത്തിന് 3 അംഗ കമ്മിറ്റിയെ കോടതി നിയോഗിച്ചു.

ബന്ധുവിനെ കേസില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ട് സിഐയെ ജഡ്ജി ചേംബറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

മാവേലിക്കര സിഐ പി. ശ്രീകുമാറാണ് ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ പരാതി നല്‍കിയത്.

‘സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നു’എന്ന് ചോദിച്ച് ജഡ്ജി ഭീഷണിപ്പെടുത്തിയതായും സിഐ പരാതിയില്‍ പറയുന്നു.

ജഡ്ജി കോടതിയില്‍ വിളിച്ചു വരുത്തിയ ശ്രീകുമാറിനെ ഐജി നേരിട്ടെത്തി മോചിപ്പിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.

Top