‘പിഎം നരേന്ദ്ര മോദി’ ചിത്രം റിലീസ് ചെയ്യുന്നതു തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ചിത്രം റിലീസ് ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രത്തിന്റെ റിലീസിങ് തടയണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. പി എം നരേന്ദ്ര മോദി ചിത്രം പെരുമാറ്റ ചട്ട ലംഘനമാണോ എന്ന് കണ്ടെത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത അവസരത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ഇന്നലെയും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രം ഏപ്രില്‍ 11ന് റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.

ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മനോജ് ജോഷി, ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഡല്‍ഹി,അഹമ്മദാബാദ്,കച്ച്,ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Top