സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; കേരളത്തിലെ മൂന്ന് കോളേജുകള്‍ക്ക്‌ അംഗീകാരം

ന്യൂഡല്‍ഹി:  കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന് സുപ്രീംകോടതി അംഗീകാരം.

400 വിദ്യാര്‍ഥികളുടെ സ്വാശ്രയ പ്രവേശനം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ് നല്‍കിയത്.

ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് പിന്നീടിറക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍, കല്‍പറ്റ ഡി.എം, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോളേജുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Top