മുഷറഫും സര്‍ദാരിയും സ്വത്തു വിവരങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ഇസ്‌ലാമാബാദ്: സ്വത്തുവിവരങ്ങള്‍ അറിയിക്കുന്നതിന് മുഷറഫിനും സര്‍ദാരിക്കും സുപ്രീം കോടതിയുടെ നിര്‍ദേശം.

വിവാദമായ നാഷണല്‍ റികണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് മൂലം രാജ്യത്തിനുണ്ടായ നഷ്ടം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിലാണ് മുന്‍ പ്രസിഡന്റുമാരായ പര്‍വേസ് മുഷറഫ്, ആസിഫ് അലി സര്‍ദാരി എന്നിവരോട് ആസ്തികളുടെ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

രാജ്യത്തും വിദേശത്തുമുള്ള എല്ലാ ആസ്തികളുടെയും വിവരം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. മുഷറഫ് സര്‍ക്കാര്‍ 2007 ഒക്ടോബറില്‍ കൊണ്ടു വന്ന നാഷണല്‍ റികണ്‍സിലിയേഷന്‍ ഓര്‍ഡിനന്‍സ് രാഷ്ട്രീയക്കാര്‍ക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി അവര്‍ക്ക് രാജ്യത്തേക്കു തിരിച്ചുവരാന്‍ വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഈ നടപടി പിന്നീട് വിവാദമാവുകയായിരുന്നു.

Top