കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി റദ്ദാക്കി

നെയ്‌റോബി: കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്തയുടെ തിരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി റദ്ദാക്കി.

60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

കള്ളവോട്ട് പിടികൂടാന്‍ ഇലക്‌ട്രോണിക് മെഷീന്‍ ഉപയോഗിച്ചാണ് വോെട്ടണ്ണല്‍ നടത്തിയത്. എന്നാല്‍, ഈ മെഷീന്‍ മുതിര്‍ന്ന ഐ.ടി ഉദ്യോഗസ്ഥനായ ക്രിസ് സാന്റോയുടെ ഐഡന്റിറ്റി ഉപേയാഗിച്ച് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കെനിയന്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് ഒഡിംഗയാണ് ആരോപണവുമായി രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പിന് പിന്നാലെ കെനിയയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആഗ്‌സ്റ്റ് മാസത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഉഹ്‌റു കെനിയാത്ത വിജയം നേടിയത്.

Top