ആക്രമണത്തിനിരയായ നടിക്ക് ‘അമ്മ’ നല്‍കിയ പിന്തുണ നാട്യം മാത്രമായിരുന്നു: പി.ടി. തോമസ്

കൊച്ചി: മലയാള സിനിമ താരസംഘടനയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. ദിലീപിനെ എന്തിനാണ് പുറത്താക്കിയത് എന്ന ചോദ്യത്തിന് അമ്മ ഉത്തരം നല്‍കണമെന്നും ആ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനിരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ അഭിനയം മാത്രമായിരുന്നുവെന്നും കുറച്ചു പേര്‍ മാത്രമാണ് സിനിമാ മേഖലയില്‍നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

Top